ലോക്സഭാ തെരഞ്ഞെടുപ്പ് ; 17 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 17 സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ആന്ധ്ര, ബംഗാൾ, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വൈ.എസ് ശർമിള ആന്ധ്രയിലെ കടപ്പയിൽ നിന്ന് മത്സരിക്കും. താരീഖ് അൻവർ ബിഹാറിലെ കതിഹാറിൽ നിന്ന് ജനവിധി തേടും. മുൻ കേന്ദ്രമന്ത്രി പള്ളംരാജു കാക്കിനട മണ്ഡലത്തിൽനിന്ന് മത്സരിക്കും. റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.

വൈ.എസ് ശർമിളയുടെ പേരാണ് സ്ഥാനാർഥി പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളായ ശർമിള ഏതാനും മാസങ്ങൾക്ക് മുമ്പാണ് കോൺഗ്രസിൽ ചേർന്നത്. നിലവിൽ പി.സി.സി അധ്യക്ഷയാണ്. 11 ഘട്ടങ്ങളിലായി 230 സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *