ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി.
നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സമാനമായ കേസിൽ 2019ൽ വാദം കേട്ട് തീരുമാനം എടുത്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ വാദം കേൾക്കേണ്ടതില്ലെന്നും കോടതി തീരുമാനമെടുക്കുകയായിരുന്നു.