ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക; കോൺഗ്രസ് ഏപ്രിൽ അഞ്ചിന് പുറത്തിറക്കും

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക കോൺഗ്രസ് ഏപ്രിൽ അഞ്ചിന് പുറത്തിറക്കും. ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്തായിരിക്കും പരിപാടിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ജയ്പുരിലും ഹൈദരാബാദിലും ആറാം തീയതി മെഗാ റാലികൾ നടത്തും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സിപിപി ചെയർപഴ്സൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കുക. രാജ്യത്തെ ഏഴുഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 19ന് ആരംഭിച്ച് ജൂൺ ഒന്നിന് അവസാനിക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Leave a Reply

Your email address will not be published. Required fields are marked *