ലോകത്തെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒരെണ്ണം പോലുമില്ല; ഗൗരവതരമാണെന്നും രാഷ്ട്രപതി

ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്ഥാപനം പോലുമില്ലെന്ന് രാഷ്ട്രപതി ദൗപ്രദി മുര്‍മു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വൈജ്ഞാനികപാരമ്പര്യമുള്ള രാജ്യമെന്ന നിലയില്‍ ലോകത്തിലെ 50 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നു പോലും ഇന്ത്യയിലല്ലാത്തത് ഗൗരവതരമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ഐ.ഐ.ടി. ഖരഗ്പുരിലെ 69-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. മികച്ച റാങ്കിങ്ങുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളെ ഇന്ത്യയിലേക്കാകര്‍ഷിക്കുമെന്നും ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ ഖ്യാതി വര്‍ദ്ധിപ്പിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.not a single indian educational institution among world

ഏറ്റവും പഴക്കമേറിയ വൈജ്ഞാനികപാരമ്പര്യമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്ന് പോലും ലോകത്തിലെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലില്ല. റാങ്കിങ്ങിനേക്കാള്‍ പ്രാധാന്യം മികച്ച വിദ്യാഭ്യാസം നല്‍കുകയെന്നത് തന്നെയാണ്. എന്നാല്‍ മികച്ച റാങ്കിങ്ങുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക മാത്രമല്ല, ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ഖ്യാതി വര്‍ധിപ്പിക്കുക കൂടിയാണ് ചെയ്യുക.- രാഷ്ട്രപതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *