ലഹരിപ്പാർട്ടി; ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ കൊച്ചുമകൻ അറസ്റ്റിൽ

പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തുന്നതിനിടെ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ കൊച്ചുമകനെ അറസ്റ്റ് ചെയ്തു. ആന്ധ്ര മുൻ മുഖ്യമന്ത്രി കെ.റോസയ്യയുടെ കൊച്ചുമകനും വ്യവസായിമായ ഗജ്ജാല വിവേകാനന്ദിനെയാണ് (37) ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് ജി.യോഗാനന്ദിന്റെ മകനാണ് ഗജ്ജാല വിവേകാനന്ദ്.

ഗജ്ജാല വിവേകാനന്ദ് ഉൾപ്പെടെ 10 പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് മാരകലഹരി മരുന്നുകളും പൊലീസ് കണ്ടെടുത്തു. ലഹരിപ്പാർട്ടി നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. സുഹൃത്തുക്കൾക്കു വേണ്ടി താനാണ് ലഹരിപ്പാർട്ടി നടത്തിയതെന്ന് വിവേകാനന്ദ് പൊലീസിനോട് സമ്മതിച്ചു. മഞ്ജീര ഗ്രൂപ്പിന്റെ ഡയറക്ടറാണ് പിടിയിലായ വിവേകാനന്ദ്. 

Leave a Reply

Your email address will not be published. Required fields are marked *