റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണു; 23കാരിക്ക് ദാരുണാന്ത്യം

റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് 300അടി താഴ്ചയിലേക്ക് മറിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസാറായ യുവതിക്ക് ദാരുണാന്ത്യം. ശ്വേത ദീപക് സുർവാസെയാണ് (23) മരിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ദത്താത്രേയ ക്ഷേത്രത്തിനടുത്തുളള മലഞ്ചെരുവിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. അപകട ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റിന്റെ പരിശീലനത്തിനുളള വീഡിയോ ചിത്രീകരിക്കുന്നതിനാണ് യുവതിയും സുഹൃത്തായ സൂരജ് സഞ്ജൗ മുലെയും ഇവിടെയെത്തിയത്. ശ്വേത കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് വീഡിയോയിൽ കാണാം. സുഹൃത്ത് പതിയെ റിവേഴ്‌സ് എടുക്കാൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. കാർ റിവേഴ്‌സ് എടുക്കുമ്പോൾ വേഗത കൂടുകയും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ യുവതി മരിച്ചിരുന്നു. മഹാരാഷ്ട്രയിൽ സമാനമായ നിരവധി സംഭവങ്ങൾ നടന്നുവരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിലുളള അപകടങ്ങൾ തടയാൻ കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *