റിസർവ് ബാങ്ക് പുതിയ ഗവർണറായി സഞ്ജീവ് മൽഹോത്രയെ നിയമിക്കും

റിസർവ് ബാങ്ക് ​ഗവർണറായി സഞ്ജയ് മൽഹോത്രയെ നിയമിക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാൻ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് മൽഹോത്ര. നിലവിലെ ​ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബർ 10ന് അവസാനിക്കാരിനിക്കെയാണ് സഞ്ജയ് മൽഹോത്രയെ നിയമിക്കാൻ തീരുമാനിച്ചത്. നിലവിൽ റവന്യൂ സെക്രട്ടറിയാണ് സഞ്ജയ് മൽഹോത്ര. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

സഞ്ജയ് മൽഹോത്ര ഡിസംബർ 11ന് ചുമതലയേൽക്കും. മുമ്പ്, പൊതുമേഖലാ സ്ഥാപനമായ ആർഇസിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രവർത്തിച്ചിരുന്നു. ജിഎസ്ടി കൗൺസിലിൻ്റെ എക്‌സ്-ഓഫീഷ്യോ സെക്രട്ടറിയായും പ്രവർത്തിച്ചു. ഐഐടി കാൺപൂർ പൂർവ വിദ്യാർഥിയാണ് മൽഹോത്ര. യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍ബിഐ പണനയ യോഗത്തില്‍ പലിശ കുറയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തയ്യാറായിരുന്നില്ല. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താനാണ് തീരുമാനിച്ചത്. പണപ്പെരുപ്പം ഉയരുന്ന പശ്ചാത്തലത്തില്‍ പലിശ നിരക്ക് കുറയ്ക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള രാജ്യത്തിന്‍റെ പ്രതീക്ഷിത ജിഡിപി 6.5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *