രാഹുൽ ഗാന്ധി വീണ്ടും അമേഠിയിലേക്കോ ? ; പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും, വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ്

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് വെളിപ്പെടുത്തൽ. ഡൽഹിയിൽ ഇത് സംബന്ധിച്ച് നടന്ന ചർച്ചകൾക്ക് ശേഷമാണ്‌ പ്രദീപ് സിംഘൽ എന്ന ഉത്തര്‍പ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവ് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകില്ലെന്നും സിംഘൽ വ്യക്തമാക്കി.

അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ പിസിസിയുടെ ആഗ്രഹം. രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിലും സെൻട്രൽ ഇലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം മത്സരിക്കണമെന്ന് ആഗ്രഹം കേരളഘടകം നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേത് പോലെ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കാനും സാധ്യതയുണ്ട്. അതേസമയം രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ച് കര്‍ണാടകത്തിൽ നിന്നോ തെലങ്കാനയിൽ നിന്നോ മത്സരിക്കാനും സാധ്യതയുണ്ടെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *