ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിയും. അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കാണ് മാറുക. വസതി ഒഴിയുമ്പോൾ കെ.സി.വേണുഗോപാൽ അടക്കമുള്ളവർ രാഹുലിനൊപ്പമുണ്ടാകും.
മാർച്ച് 23ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തി രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നു. രാഹുൽ 2004ൽ അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തിയപ്പോഴാണ് ഔദ്യോഗിക വസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്.