‘രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ വിദ്യാഭ്യാസമില്ലാത്തവർ’; വിമർശനവുമായി ബോളിവുഡ് താരം കജോൾ

‘നാം പരമ്പരാഗത ചിന്തകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്, എന്നാൽ വിദ്യാഭ്യാസം നമുക്ക് വൈവിധ്യമായ കാഴ്ചപ്പാടുകൾ നൽകും, നമ്മുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഇല്ലാത്തത് അതാണ്’ ഇതായിരുന്നു ബോളിവുഡ് താരം കജോളിന്റെ പ്രതികരണം. ‘ദി ട്രയൽ’ എന്ന കജോളിന്റെ പുതിയ ഷോയുടെ പശ്ചാത്തലത്തിൽ ‘ദ ക്വിന്റി’ന് നൽകിയ അഭിമുഖത്തിലാണ് ഇത്തരത്തിൽ ഒരു പ്രതികരണം കജോളിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇന്ത്യയിൽ വികസന മാറ്റം വളരെ പതുക്കെ സംഭവിക്കുന്നതിന് കാരണം ഇതാണെന്നും കജോൾ പറയുന്നു. താരത്തിന്റെ ഈ പ്രതികരണം വരും ദിവസങ്ങളിൽ ചർച്ച ആയേക്കാൻ ഇടയുണ്ട്.

അതേസമയം അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അഭിനയമാണ് തന്റെ ഇടവേളയെന്നായിരുന്നു നടിയുടെ പ്രതികരണം. ‘രണ്ട് വർഷമായി താൻ സിനിമ ചെയ്യുന്നില്ലെങ്കിൽ അതിനർഥം ഞാൻ പ്രവർത്തിക്കുന്നില്ല എന്നല്ല. ആ രണ്ട് വർഷം തനിക്ക് നഷ്ടമായി എന്നുമല്ല, ഇടവേള എന്നൊന്നില്ല. തിരിച്ച് വരവുകളിലും ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ജോലിയിൽ തിരിച്ചെത്തുമ്പോൾ അതാണ് യഥാർഥ ഇടവേള’ കജോൾ പറയുന്നു.

കജോളിന്റെ പുതിയ ഷോയായ ‘ടി ട്രയൽ’ വഴി റോബർട്ട് കിങ്ങിന്റെയും മിഷേൽ കിങ്ങിന്റെയും ‘ദി ഗുഡ് വൈഫ്’ എന്ന പരമ്പരയുടെ അനുകരണമാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്സസ്റ്റാറിലാണ് പരമ്പര സംപ്രേക്ഷണം ചെയ്യുക. 

Leave a Reply

Your email address will not be published. Required fields are marked *