രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബി ജെ പിയുടെ ഉന്നതതല നിര്‍ണായക യോഗം ഇന്ന്

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബി ജെ പിയുടെ ഉന്നതതല നിര്‍ണായക യോഗം ഇന്ന് നടക്കും. ഡല്‍ഹിയിലാണ് യോ​ഗം നടക്കുക. മൂന്നിടത്തേക്കുമുള്ള മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ യോഗം തീരുമാനം കൈക്കൊള്ളും. 230-ല്‍ 163 സീറ്റ് നേടിയാണ് മധ്യപ്രദേശില്‍ ബി ജെ പി ഭരണം പിടിച്ചത്. അതുപോലെ രാജസ്ഥാനിൽ 199 മണ്ഡലങ്ങളില്‍ 115-ഇടത്തും ഛത്തീസ്ഗഢിൽ 90-ല്‍ 54 സീറ്റും നേടിയാണ് ബി ജെ പി അധികാരം ഉറപ്പിച്ചത്.

അതേസമയം രാജസ്ഥാനില്‍ ആരാകും മുഖ്യമന്ത്രി എന്ന ചര്‍ച്ച കൊടുമ്പിരി കൊള്ളുമ്പോള്‍ വസുന്ധര രാജ സിന്ധ്യയുടെ ഡല്‍ഹി സന്ദര്‍ശനം ഏറെ ശ്രദ്ധേയമാകുന്നുണ്ട്. സംസ്ഥാനത്തെ മുഖ്യമന്ത്രിസ്ഥാനാര്‍ഥികളില്‍ മുന്‍പന്തിയിലാണ് വസുന്ധര രാജയുടെ പേരുള്ളത്. ഇന്നലെ രാത്രിയാണ് അവര്‍ ഡല്‍ഹിയിലെത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *