രാജസ്ഥാനിൽ പ്രശ്‌നമായത് തമ്മിലടിയോ?; സച്ചിൻ പൈലറ്റിനെ പരിഹസിച്ച് ട്വിറ്ററിൽ വിമർശനങ്ങൾ

രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ മുന്നോട്ട് പോകുമ്പോൾ കൈയിലിരുന്ന ഒരു സംസ്ഥാനം കൂടെ കോൺഗ്രസ് നഷ്ടമാകുമെന്ന വ്യക്തമായ സൂചകളാണ് വരുന്നത്. കഴിഞ്ഞ തവണ വിജയം നേടിയ സംസ്ഥാനത്ത് ഇത്തവണ പാർട്ടിക്കുള്ളിലെ തമ്മിലടി തന്നെയാണ് തോൽവിക്ക് കാരണമായതെന്ന വിലയിരുത്തലുകൾ ശക്തമാണ്.

മന്ത്രിമാർക്ക് എല്ലാവർക്കും വീണ്ടും സീറ്റ് നൽകണമെന്നും ബിഎസ്പിയിൽ നിന്ന് കോൺഗ്രസിലെത്തിയവർക്കും പിന്തുണച്ച സ്വതന്ത്രർക്കും സീറ്റ് നൽകണമെന്നായിരുന്നു ഗെഹ്ലോട്ടിൻറെ നിബന്ധന. എന്നാൽ ഇത്  അംഗീകരിക്കാൻ ദേശീയ നേതൃത്വം തയ്യാറായിരുന്നില്ല. വിജയ സാധ്യതയുള്ള സീറ്റുകൾ കൂടുതൽ നേടിയെടുക്കാൻ ഗെഹ്ലോട്ടും സച്ചിനും തമ്മിൽ വടംവലിയും നടന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൻറെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ 4 മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പിക്ക് വമ്പൻ മുന്നേറ്റമാണെന്നാണ് വ്യക്തമാകുന്നത്.

ഇതിനിടെ സംസ്ഥാനത്ത് ഭരണം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ സച്ചിൻ പൈലറ്റിനെ പരിഹസിച്ച് ട്വിറ്ററിൽ വിമർശനങ്ങൾ ഉയർന്ന് തുടങ്ങി. കോൺഗ്രസിലെ ബിജെപി സ്ലീപ്പർ സെല്ലാണ് സച്ചിൻ പൈലറ്റെന്നാണ് പരിഹാസം.

 

Leave a Reply

Your email address will not be published. Required fields are marked *