രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ തമിഴ്‌നാട്ടിലുടനീളം കരിങ്കൊടിയേന്തി പ്രതിഷേധിക്കാൻ കോൺഗ്രസ്.
ബിജെപി സർക്കാർ തമിഴ്നാടിനോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ടിഎൻസിസി പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ പറഞ്ഞു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നു, സംസ്ഥാനത്തിന് അർഹമായ ഫണ്ട് അനുവദിക്കുന്നില്ല തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമരംനടത്താൻ ഒരുങ്ങുന്നത്.
രാമനവമി ദിനമായ ഏപ്രിൽ ആറിനാണ് മോദി രാമേശ്വരത്തെത്തുന്നത്. പാമ്പൻപാലത്തിന്റെ ഉദ്ഘാടനംകൂടാതെ രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും