‘മോദി കടലില്‍ പോകുമ്പോള്‍ ക്യാമറയും കൂടെ പോകുന്നു’; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ ന്യായ് യാത്ര’യുടെ നാസികിലെ കർഷക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവും വിമര്‍ശനവും തൊടുത്ത് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് കടലിൽ മുങ്ങി പൂജ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും രാജ്യത്തെ യാഥാർഥ പ്രശ്നങ്ങൾ നരേന്ദ്രമോദി കാണുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

മോദി ദ്വാരകയിൽ കടലിനടിയിലേക്ക് പോകുമ്പോൾ ക്യാമറകളും കൂടെ പോകുന്നു, മോദി ആകാശത്ത് പറക്കുമ്പോളും അതിർത്തിയിൽ പോകുമ്പോളും എല്ലാം മാധ്യമങ്ങളുണ്ട്, എന്നാൽ ഇത്തരം കാഴ്ചകളല്ലാതെ വിലക്കയറ്റവും തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളൊന്നും ചർച്ചയാകുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്‍റെ അഞ്ചിന “കിസാൻ ന്യായ്” ഉറപ്പുകളും സമ്മേളനത്തില്‍ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ ഭാഗമായി ശരദ് പവാർ ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കൾ പങ്കെടുത്ത നാസികിലെ കർഷക സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *