മോദിയെ വീണ്ടും വിമർശിച്ച് സുബ്രമണ്യൻ സ്വാമി; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വിദേശത്ത് സന്ദർശനം നടത്തുന്നത് വില കുറഞ്ഞ പരിപാടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഭൂട്ടാനിൽ സന്ദർശനം നടത്തുന്ന മോദിയുടെ തീരുമാനത്തേ അദ്ദേഹം എക്സിലൂടെയാണ് വിമർശിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും ഒരു പ്രധാനമന്ത്രി വിദേശത്ത് പോകാനാ​ഗ്രഹിക്കുന്നത് വില കുറഞ്ഞ കാര്യമാണ്. മോദി പ്രധാനമന്ത്രിയല്ല, അഡ് ഹോക് പ്രധാനമന്ത്രിയാണ്. ഇതുപോലെ തൽക്കാലത്തേക്ക് സ്ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിമാർ ഭാരതത്തേ പ്രതിനിധീകരിച്ച് വിദേശത്തേക്ക് പോകരുത് -എന്ന് സ്വാമി എക്സിൽ കുറിച്ചു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സുബ്രമണ്യൻ സ്വാമി മോദിക്കെതിരെ മറ്റൊരു വിമർശനമുന്നയിച്ചിരുന്നു. മോദി ഭാരത മാതാവിനെ ഒറ്റിക്കൊടുത്തുവെന്നായിരുന്നു വിമർശനം. ലഡാക്കിൽ ചൈനയുടെ കടന്നുകയറ്റത്തേ സംബന്ധിച്ചായിരുന്നു പരാമർശം. ആരും കടന്നു കയറിയില്ല എന്നു പറയ്യുന്നതിലൂടെ മോദി ഭാരത മാതാവിനെ ഒറ്റിക്കൊടുത്തു. 4065 ചതുരശ്ര കിലോമീറ്റർ ലഡാക്ക് ഭൂമി കൈയ്യേറിയ ചൈനക്ക് ക്ലീൻ ചിറ്റ് നൽകി. മാത്രമല്ല, മോദിയെ മൂന്നാതവണയും ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാൽ രാജ്യം ഒറ്റകെട്ടായി എതിർക്കേണ്ടതുണ്ടെന്നും അദ്ദേഹം എഴുതി.

Leave a Reply

Your email address will not be published. Required fields are marked *