മാന നഷ്ടക്കേസ് ; മന്ത്രി അതിഷി മർലേനയ്ക്ക് സമൻസ് അയച്ച് കോടതി

ആംആദ്മി പാർട്ടി നേതാക്കളെ കോടിക്കണക്കിന് പണം നൽകി ബിജെപി വിലക്കെടുക്കാൻ ശ്രമിക്കുന്നെന്ന പരാമർശത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയ്ക്ക് സമൻസ് അയച്ച് കോടതി.

ബിജെപി നേതാവ് പ്രവീൺ ശങ്കർ കപൂർ ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി. അതിഷിയോട് ജൂൺ 29 ന് ഹാജരാകാനാണ് കോടതി നിർദേശം നൽകിയത്.

ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ തന്നെ സമീപിച്ചു എന്ന അതിഷിയുടെ മുൻ പരാമർശത്തിന് ബിജെപിയുടെ ഡൽഹി ഘടകം കഴിഞ്ഞ ഏപ്രിലിൽ അതിഷിക്ക് മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *