മഹാരാഷ്ട്രയിൽ മകനേയും ലിവിങ് പങ്കാളിയേയും കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി

മകനേയും ലിവിങ് പങ്കാളിയേയും കൊലപ്പെടുത്തി ജീവനൊടുക്കി യുവാവ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഹോട്ടൽ മുറിയിലാണ് 30 കാരനായ സച്ചിൻ വിനോദ്കുമാർ റൗട്ട് തന്റെ പങ്കാളിയേയും മകനേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

സച്ചിൻ വിനോദ്കുമാർ റൗട്ട്, നസ്‌നിൻ, മകൻ യുഗ് എന്നിവരാണ് മരിച്ചത്. നസ്‌നിനേയും മകനായ യുഗിനേയും കൊലപ്പെടുത്തി സച്ചിൻ വിനോദ്കുമാർ ജീവനൊടുക്കുകയായിരുന്നു. ഹോട്ടൽ മുറിയിൽ ജീവനക്കാരാണ് മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സച്ചിൻ വിനോദ് കുമാറിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലും ലിവിൻ പങ്കാളിയായ നസ്നിൻ തലയ്ക്ക് പരിക്കേറ്റ നിലയിലും കുട്ടിയെ ജീവനറ്റ നിലയിലുമാണ് കണ്ടത്. ഇവരുടെ സമീപത്ത് രക്തക്കറകളുള്ള ചുറ്റികയും കണ്ടെത്തി. അതേസമയം, യുഗിന്റെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയെ കൊന്നതിന് ശേഷം പങ്കാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് അറിയിച്ചു.

ട്രക്ക് ഡ്രൈവറായ സച്ചിൻ വിനോദ്കുമാർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറയുന്നു. മധ്യപ്രദേശ് സ്വദേശിയായ ഇയാൾ നിലവിൽ നസ്നിനുമായി പ്രണയ ബന്ധത്തിലായിരുന്നു. പിന്നീട് ഇവർക്കിടയിൽ അടിക്കടി തർക്കങ്ങൾ ഉണ്ടായെന്നും ഇരുവരും വേർപിരിയാനും തീരുമാനിച്ചിരുന്നു. എന്നാൽ ശനിയാഴ്ച്ച ഇരുവരേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *