മസാലക്കൂട്ടുകളിൽ രാസവസ്തുക്കൾ; പ്രമുഖ ബ്രാൻഡുകൾ ഇന്ത്യയിലിപ്പോഴും വിൽപ്പന തുടരുന്നു

നിരവധി രാജ്യങ്ങൾ ഇന്ത്യൻ മസാലകൾക്കു നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയിൽ രണ്ടു പ്രമുഖ കന്പനികളുടെ മസാലകൾ ഗുണനിലവാരമില്ലാത്തതും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കൾ ചേർന്നതായും കണ്ടെത്തൽ. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഉയർന്ന അളവിലുള്ള കീടനാശിനിയുടെ പേരിൽ എംഡിഎച്ച്, എവറസ്റ്റ് എന്നീ ജനപ്രിയ ബ്രാൻഡുകളുടെ ചില സുഗന്ധവ്യഞ്ജനങ്ങൾക്കും മസാലക്കൂട്ടുകൾക്കും ഏപ്രിലിൽ ഹോങ്കോംഗ് നിരോധനമേർപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ മസാലക്കൂട്ടുകളുടെ പരിശോധന നടത്തിയത്.

ഇന്ത്യയിൽ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജനങ്ങളുടെയും ഇറക്കുമതിയിൽ ബ്രിട്ടനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്ന്, ന്യൂസിലാൻഡ്, അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ഇന്ത്യൻ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയിരുന്നു. അതേസമയം, തങ്ങളുടെ ഉത്പന്നങ്ങൾ സുരക്ഷിതമാണെന്ന് എംഡിഎച്ച്, എവറസ്റ്റ് കമ്പനി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *