മഴയില്‍ മുങ്ങി നഗരം; ചെന്നെെയിൽ സ്കൂളുകള്‍ക്ക് അവധി

ചെന്നൈയിൽ ശക്തമായ മഴ തുടരുന്നു. ബുധനാഴ്ച നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴപെയ്തു. വടക്കൻ ചെന്നൈയിലും പോരൂരിലും ഒരുമണിക്കൂറോളം മഴ പെയ്തതിനാല്‍ റോഡുകളിലും പാര്‍പ്പിടസമുച്ചയങ്ങളിലും വെള്ളം കയറി.

കനത്തമഴയെത്തുടര്‍ന്ന് ചെന്നൈ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാല്‍ കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കും. ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

പലയിടങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. പീര്‍ക്കൻക്കരണി, വേളാച്ചേരി മെയിൻറോഡ്, താംബരം, ക്രോംപ്പെട്ട്, സേലയ്യൂര്‍, മടിപ്പാക്കം, ആലന്തൂര്‍, പെരുങ്കളത്തൂര്‍, ഗുഡുവാേഞ്ചരി, കീലമ്ബാക്കം തുടങ്ങിയ സ്ഥലങ്ങളിലും കനത്തമഴ പെയ്തു. ചിലയിടങ്ങളില്‍ വീടുകളില്‍ വെള്ളംകയറി.

Leave a Reply

Your email address will not be published. Required fields are marked *