മലയിൽ തൂങ്ങിക്കിടന്ന് പുഷ്അപ്പ്…; ഒടുവിൽ താരത്തെ പോലീസ് പൊക്കി

അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ സിനിമയിലേക്കു നിരവധി യുവാക്കൾ കയറിപ്പറ്റിയതോടെ, സമൂഹമാധ്യമങ്ങളിൽ താരമാകാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി റീൽസ് ചിത്രീകരിക്കുന്നവരുണ്ട്. അത്തരത്തിൽ സാഹസികമായ റീൽസ് ചിത്രീകരിച്ച യുവാവിനെ പോലീസ് പൊക്കുകയും എട്ടിന്റെ പണി കൊടുക്കുകയും ചെയ്തതാണ് ഇപ്പോൾ വിവിധ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്.

മലയുടെ മുകളിൽ കയറി അപകടകരമാം വിധം പുഷ് അപ്പ് എടുത്തുകൊണ്ട് റീൽസ് ചിത്രീകരിച്ച യുവാവിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കർണാടകയിലെ ചിക്കബല്ലാപുരീലാണ് സംഭവം. കർണാടകയിലെ ബാഗൽകോട്ട് സ്വദേശിയായ അക്ഷയ് കുമാർ ആണ് കഥാനായകൻ. ആവലബെട്ട മലമുകളാണ് അക്ഷയ്കുമാർ ഈ സാഹസത്തിനായി തെരഞ്ഞെടുത്തത്.

സാഹസികപ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ആശാനെ പോലീസ് കയോടെ പൊക്കി. ഒടുവിൽ അക്ഷയ് കുമാർ പോലീസിനോട് ഖേദം പ്രകടിപ്പിക്കുകയും ഇത്തരം അഭ്യാസപ്രകടനകൾ ഇനി അവർത്തിക്കില്ലെന്നും ഉറപ്പു നൽകി തടിതപ്പുകയായിരുന്നു. അതേസമയം യുവാവിന്റെ റീൽ വൻ ഹിറ്റായതോടെ മറ്റുള്ളവർ ഇത് അനുകരിച്ച് അപകടത്തെ വിളിച്ചു വരുത്തുമോ എന്ന ആശങ്കയായിരുന്നു പോലീസ് ഉദ്യോഗസ്ഥർക്കുണ്ടായത്. ഇതോടെ പോലീസ് മലയിലേക്കുള്ള പ്രവേശനം അടക്കം താത്കാലികമായി ഇപ്പോൾ വിലക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *