മമതക്കെതിരായ പരാമർശം; അമിത് മാളവ്യക്കെതിരെ പരാതി

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ ബംഗാൾ പൊലീസിൽ  പരാതി. മമതക്കെതിരായ പരാമർശത്തിൽ ടിഎംസി നേതാവ് ചന്ദ്രിമ ഭട്ടാചാര്യയാണ് പരാതി നൽകിയത്. റേഷൻ അഴിമതി കേസിൽ ഷാജഹാൻ ഷെയ്ഖിന് രക്ഷപ്പെടാൻ കഴിഞ്ഞത് മമതയുടെ അനുഗ്രഹം ഉള്ളത് കൊണ്ടാണെന്നായിരുന്നു അമിത് മാളവ്യയുടെ ആരോപണം. 

അതേസമയം നിലവിലെ സാഹചര്യം മുൻനിർത്തി ഗവർണർ സി.വി.ആനന്ദ്‌ബോസ് ബംഗാൾ സർക്കാരിനോട് ഇന്നലെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഷാജഹാൻ ഷെയ്ക്കിനെ അറസ്റ്റ് ചെയ്യാത്തത് , റേഷൻ അഴിമതി, ഇഡി ഉദ്യോഗസ്ഥർക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളിലാണ് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.  

 

Leave a Reply

Your email address will not be published. Required fields are marked *