മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല; മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യം; വ്യക്തമാക്കി സുപ്രീംകോടതി

മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെ മന്ത്രിസഭയിൽ നിന്ന് മന്ത്രിമാരെ പുറത്തതാക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കണമെങ്കിൽ അതിന് മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

തമിഴ് നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന കത്ത് പിൻവലിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇ.ഡി അറസ്റ്റിന് പിന്നാലെ ഗവർണർ ആർ.എൻ. രവി മന്ത്രിയായ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയും പിന്നാലെ ആ ഉത്തരവ് പിൻവലിച്ചുകൊണ്ട് അറിയിപ്പ് ഇറക്കകയും ചെയ്തിരുന്നു. ആദ്യ തീരുമാനം പിൻവലിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ദേശീയ മക്കൾ ശക്തി കച്ചിയുടെ പ്രസിഡന്റ് എം.എൽ രവി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *