മധ്യപ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ഭിന്ദ് ജില്ലയിലെ പാടത്താണ് വ്യോമസേനയുടെ അപ്പാച്ചെ എഎച്ച് 64 ഹെലികോപ്റ്റര്‍ ഇറക്കിയത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കുകയായിരുന്നെന്നാണ് പ്രാഥമികവിവരങ്ങള്‍.