മദ്യലഹരിയില്‍ പോലീസുകാരനെ തെറി വിളിച്ച് സ്ത്രീകള്‍; പണി പിന്നാലെ വന്നു

മദ്യലഹരിയില്‍ പോലീസുകാരുമായി വഴക്കുണ്ടാകുന്ന സംഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സിനിമകളില്‍ കണ്ടു പരിചയിച്ച ഇത്തരം സീനുകളില്‍ യഥാര്‍ഥ ജീവിതത്തില്‍ മിക്കപ്പോഴും പുരുഷന്മാരായിരിക്കും കേന്ദ്രകഥാപാത്രങ്ങള്‍. അതേസമയം, മദ്യപിച്ചെത്തുന്ന സ്ത്രീകളും പോലീസിനു തലവേദനയായി മാറാറുണ്ട്. പലപ്പോഴും വനിതാ പോലീസിന്റെ അഭാവം ഇവരെ കസ്റ്റഡിയിലെടുക്കുന്നതില്‍ തടസമാകാറുണ്ട്.

ഉത്തര്‍പ്രദേശിലെ സഹറന്‍പുരില്‍നിന്നുള്ള ഒരു സംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. മദ്യപിച്ചെത്തിയ മൂന്നു വനിതകള്‍ പോലീസുകാരനുമായി വഴക്കുണ്ടാക്കുന്നതാണു ദൃശ്യങ്ങളില്‍ അടങ്ങിയിട്ടുള്ളത്. സംഭവം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച പോലീസുകാരനെ അസഭ്യം പറയുകയും ചെയ്തു. പക്ഷേ, വനിതാ പോലീസ് സ്ഥലത്തെത്തുന്നതുവരെ സ്ത്രീകള്‍ തെരുവില്‍ തങ്ങളുടെ ലീലാവിലാസങ്ങള്‍ തുടര്‍ന്നു. അവസാനം വനിതാ പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം ചിത്രീകരിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീകളിലൊരാള്‍ പോലീസുകാരന്റെ ഫോണ്‍ തട്ടിയെടുത്തു നിലത്തേക്ക് എറിയുകയായിരുന്നു. അക്രമാസക്തരായ സ്ത്രീകള്‍ പോലീസുകാരനെ പിടിച്ചുതള്ളുകയും ചെയ്യുന്നുണ്ട്. സംഭവം കണ്ട് ആളുകള്‍ തടിച്ചുകൂടിയെങ്കിലും ആരും സ്ത്രീകളെ തടയാനോ, ശാന്തരാക്കനോ ശ്രമിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *