മദ്യനയ കേസ്: സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കേജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ഡൽഹി മദ്യനയ അഴിമതിക്കേസിലെ സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചു. 3 ദിവസത്തെ സിബിഐ കസ്റ്റഡി അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയും കേജ്രിവാൾ ഹർജി സമർപ്പിച്ചിട്ടുണ്ട്. കേസിൽ കേജ്രിവാളിനെ ചോദ്യം ചെയ്യാൻ സിബിഐക്കു വിചാരണക്കോടതി അനുവദിച്ച 3 ദിവസത്തെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. എന്നാൽ കേസിൽ കേജ്രിവാളിനെതിരെ തെളിവുകളുണ്ടെന്നും അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം കസ്റ്റഡി കാലയളവു നീട്ടണമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

ജൂലൈ 12 വരെ റൗസ് അവന്യൂ കോടതി അവധിക്കാല ജഡ്ജി സുനേന ശർമ കേജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി അനുവദിക്കുകയായിരുന്നു. കസ്റ്റഡി അനുവദിച്ചതിനെ കേജ്രിവാളിന്റെ അഭിഭാഷകൻ വിക്രം ചൗധരി എതിർത്തിരുന്നു. പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയാണെന്നും കുറ്റാരോപിതനു ജാമ്യാപേക്ഷ നൽകാമെന്നും വിചാരണകോടതി മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *