മദ്യനയ കേസിൽ കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മദ്യനയ അഴിമതിയിൽ സി.ബി.ഐ എടുത്ത കേസിലാണ് റൗസ് അവന്യൂ കോടതിയുടെ ഈ നടപടി.

ആ​ഗസ്ത് 20 വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ആ​ഗസ്ത് 5ന് കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇ ഡി കേസിൽ നേരത്തെ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *