മതവികാരം വൃണപ്പെടുത്തി; നടി തപ്‌സി പന്നുവിനെതിരെ പരാതി

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് നടി തപ്‌സി പന്നുവിനെതിരെ പരാതി.ബി.ജെ.പി എം.എൽ.എ മാലിനിയുടെ മകൻ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്. തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് പരാതി നൽകാൻ കാരണമായത്.

ഫോട്ടോയില്‍ ഡീപ്പ് നെക്ക് ലൈന്‍ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്സി ധരിച്ചിരുന്നത്. ഇതാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. മാര്‍ച്ച് 12ന് മുംബൈയില്‍ നടന്ന ഫാഷന്‍ വീക്കിലാണ് ഈ കോസ്റ്റ്യൂമില്‍ തപ്സി പ്രത്യക്ഷപ്പെട്ടത്. സനാതൻ ധർമ്മത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ഗൗർ പരാതിയിൽ പറഞ്ഞതായിയാണ് റിപ്പോർട്ട്.

നേരത്തെ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെയും ഏകലവ്യ പരാതി നല്‍കിയിരുന്നു. ഹാസ്യ പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പരാതി.

Leave a Reply

Your email address will not be published. Required fields are marked *