ഭർത്താവിന്റെ കാമുകിയെ പെട്രോളൊഴിച്ചു കത്തിച്ചുകൊന്ന് ഭാര്യ

തന്റെ ഭർത്താവുമായി ബന്ധമുണ്ടായിരുന്ന യുവതിയെ പെട്രോളൊഴിച്ചു കത്തിച്ചുകൊലപ്പെടുത്തിയ വാർത്തയാണു തമിഴ്നാട്ടിൽനിന്നു പുറത്തുവരുന്നത്. തിരുവള്ളൂരിലെ പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 15 വർഷം മുമ്പാണ് സുരേഷും പാർവതിയും വിവാഹിതരായത്. മക്കൾ ജനിച്ച് അധികം വൈകാതെ ബുള്ളറപാക്കം സ്വദേശിയായ രാജേശ്വരിയുമായി സുരേഷ് അടുപ്പത്തിലായി. രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച് താമസിക്കുകയായിരുന്നു.

ഇതിനിടെ നിർബന്ധത്തിനു വഴങ്ങി സുരേഷ് രാജേശ്വരിക്കു താലി ചാർത്തിയതായും പറയപ്പെടുന്നു. മാത്രമല്ല, പച്ചക്കടയിലെ വരുമാനം രാജേശ്വരി കൈക്കലാക്കുന്നതും പതിവായി. ഇതിനുപിന്നാലെ രാജേശ്വരി സുരേഷിന്റെ പച്ചക്കറിക്കടയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇതിൽ പ്രകോപിതരായ പാർവതിയും ബന്ധുക്കളും മാർക്കറ്റിലെത്തി രാജേശ്വരിയുമായി വഴക്കിട്ടു.

ആ സമയം പാർവതി രാജേശ്വരിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പാർവതിയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരേ പോാലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *