ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയം; ഹരിയാനയിൽ 15-കാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ഹരിയാനയിൽ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ 15 വയസുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ആൺകുട്ടിയെ മയക്കുമരുന്ന് നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ റേവാരി ജില്ലയിലെ ചിൽഹാർ ഗ്രാമത്തിൽ നിന്നുള്ള അമിത് കുമാറിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു സുഹൃത്തിന്റെ സഹായത്തോടെ കഴിഞ്ഞ മാസമാണ് ഇയാൾ കൊല നടത്തിയത്. സുഹൃത്തായ തരുൺ എന്ന ജോണിയേയും (29) പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 26-നാണ് ഖലീൽപുർ ഗിലാവാസിലെ അണക്കെട്ടിന് സമീപം കഴുത്തിൽ മുറിവേറ്റ നിലയിലാണ് ആൺകുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്. പിന്നാലെ സബ് ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫറൂഖ്‌നഗർ ക്രൈം യൂണിറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, 15-കാരന് തന്റെ ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലനടത്തിയതെന്ന് മുഖ്യപ്രതി അമിത് സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *