ഭരണഘടനയെ അധിക്ഷേപിച്ച് പോസ്റ്റ്; യുപിയിൽ 21കാരൻ അറസ്റ്റിൽ

ഭരണഘടനയെ അധിക്ഷേപിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ​ഗ്രേറ്റർ നോയിഡയിലെ ബിസാഹ്ദ സ്വദേശി ജ്യാസ് എന്ന ഭാനുവാണ് അറസ്റ്റിലായത്. ഭരണഘടനാ ദിനമായി ആചരിച്ച ഞായറാഴ്ച തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് 21കാരൻ അധിക്ഷേപ പരാമർശം നടത്തിയത്.

സംഭവത്തിൽ ജ്യാസിനെതിരെ ജർച്ച പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി

ഐപിസി 354, ഐ.ടി നിയമത്തിലെ 67 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്നും പൊലീസ് അറിയിച്ചു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജർച്ച പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് സുനിൽ കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *