ഭക്ഷണം കഴിച്ച ശേഷം മൗത്ത് ഫ്രഷ്നര്‍ വായിലിട്ടു, പിന്നാലെ പൊള്ളലേറ്റ് ചോരതുപ്പി അഞ്ചുപേർ ആശുപത്രിയിൽ, സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഹര്യാനയിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ മൗത്ത് ഫ്രഷ്നര്‍ വായിലിട്ട അഞ്ചുപേർക്ക് വായില്‍ നിന്ന് രക്തം വരികയും പൊള്ളലേക്കുകയും ചെയ്തു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കഫേയുടെ മാനേജരായ ​ഗ​ഗൻദീപ് സിങ്ങിനെ പോലീസ് അറസ്റ്റു ചെയ്തു. ഹര്യാനയിലെ ഗുരുഗ്രാമിലെ ഒരു കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം അങ്കിത് കുമാറും ഭാര്യയയും സുഹൃത്തുക്കളും മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിക്കുകയായിരുന്നു. പിന്നാലെ വായില്‍ നിന്ന് രക്തം വരികയും പൊള്ളലേല്‍ക്കുകയും ചെയ്തു എന്നാണ് വിവരം. ഇവർ വേദന കൊണ്ട് നിലവിളിക്കുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.

മൗത്ത് ഫ്രഷ്നറിന്റെ പാക്കറ്റ് ഡോക്ടറെ കാണിച്ചപ്പേൾ അ​ദ്ദേഹം ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തിയതെന്ന് അങ്കിത് കുമാര്‍ പറയ്യുന്നു. മൗത്ത് ഫ്രഷ്‌നറിന് പകരം അവർക്ക് നൽകിയത് ഡ്രൈ ഐസ് ആയിരുന്നു. കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ഖരരൂപമാണ് ഡ്രൈ ഐസ്. ഇത് ആസിഡാണെന്നും ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ഡോക്ടര്‍ പറഞ്ഞതായി അങ്കിത് കുമാറിന്റെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അനേഷണത്തിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *