ബെം​ഗളൂരുവിൽ സ്വകാര്യആശുപത്രിയിൽ തീപ്പിടിത്തം; ചികിത്സയിലിരുന്ന മലയാളിക്ക് ദാരുണാന്ത്യം

ബെംഗളൂരുവിൽ സ്വകാര്യ മെഡിക്കൽ കോളേജിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി സുജയ് സുജാതൻ(34) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കഴിഞ്ഞ രണ്ട് ആഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു. ഉച്ചയോടെ ആശുപത്രിയിലെ സി.സി.യു വാർഡിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്. തീപിടിത്തത്തിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. ഇതുവരെ മൃതദേഹം കാണാൻ കുടുംബാം​ഗങ്ങളെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. അതേസമയം, തീപ്പിടിത്തത്തിൽ ആർക്കും അപകടമുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *