ബെംഗളൂരുവിലെ 13 സ്‌കൂളുകളിൽ കുട്ടികളെ ഉള്‍പ്പെടെ അടിയന്തരമായി ഒഴിപ്പിച്ച് പോലീസ്; നടപടി ബോംബ് ഭീഷണിയെ തുടർന്ന്

ബോംബ് ഭീഷണിയെത്തുടര്‍ന്ന് ബെംഗളൂവിലെ 13 സ്‌കൂളുകളിലെ വിദ്യാര്‍ഥികളേയും ജീവനക്കാരേയും അടിയന്തരമായി ഒഴിപ്പിച്ച് പോലീസ്. ഇ-മെയില്‍ വഴിയാണ് സ്കൂളുകൾക്ക് ബോംബ് ഭീഷണിയെത്തിയത്. ഉടന്‍ തന്നെ പോലീസ് അതാത് സ്‌കൂളുകളിലെത്തി അവിടെയുള്ള മുഴുവന്‍ പേരേയും ഒഴിപ്പിക്കുകയായിരുന്നു.

സ്‌കൂള്‍ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് വെള്ളിയാഴ്ച രാവിലെയാണ് 13 സ്‌കൂളുകളിലേക്കും ഇ-മെയില്‍ സന്ദേശം വന്നത്. എന്നാല്‍ പോലീസ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായ യാതൊന്നും സ്‌കൂള്‍ പരിസരങ്ങളില്‍നിന്ന് കണ്ടെത്തിയിട്ടില്ല. ബോംബ് ഭീഷണി വന്ന സ്‌കൂളുകളിലൊന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്താണ്.

ഭീഷണി സന്ദേശം എവിടെനിന്നാണ് വന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരുകയാണ്. കഴിഞ്ഞവര്‍ഷവും ബെംഗളൂരുവിലെ ചില സ്‌കൂളുകള്‍ക്ക് സമാനമായ രീതിയില്‍ ഇ-മെയില്‍ വഴി ബോംബ് ഭീഷണി വന്നിരുന്നു. എന്നാല്‍, പിന്നീടുള്ള അന്വേഷണത്തില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *