ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവും ബംഗാളി യുവതിയും മരിച്ചനിലയിൽ

ബെംഗളൂരു അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്നു ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ അബിൽ അവിവാഹിതനാണ്.

നിലവിളി കേട്ടാണ് ഫ്ളാറ്റിലേയ്ക്ക് എത്തിയതെന്ന് അയൽക്കാർ പറഞ്ഞു. കതക് തകർത്ത് അകത്ത് കടന്നപ്പോഴേയ്ക്ക് സൗമിനി മരണപ്പെട്ടിരുന്നു. അബിലിനെ വിക്‌ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കൊത്തന്നൂ‌ർ പൊലീസ് കേസെടുത്തു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും മൊബൈൽ ഫോണുകൾ പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *