ബിഹാറില്‍ ബിഡിഒയുടെ യാത്രയയപ്പ് പാര്‍ട്ടിയില്‍ ബാര്‍ ഗേള്‍സിന്റെ മാദകനൃത്തം; ചിത്രങ്ങള്‍ വൈറല്‍

ബിഹാറില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ക്കു നല്‍കിയ യാത്രയയ്പ്പ് ചടങ്ങിലെ മാദകനൃത്തം രാജ്യമാകെ ചര്‍ച്ചയായി. യാത്രയയപ്പ് ചടങ്ങില്‍ ഭോജ്പുരി ഗാനങ്ങള്‍ക്കു നൃത്തം ചെയ്യാന്‍ ബാര്‍ ഗേള്‍സിനെ സംഘാടകര്‍ തയാറാക്കിയിട്ടുണ്ടായിരുന്നു.

ബിഡിഒ സുനില്‍കുമാറിന് യാത്രയയപ്പ് നല്‍കുന്നതിനായി ബല്‍ദൗര്‍ ബ്ലോക്ക് പരിസരത്ത് വാദ്യമേളം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെയായിരുന്നു മാദകനൃത്തം. പരിപാടിക്കിടയില്‍ പണം വാരിവിതറിയതും വിവാദം വിളിച്ചുവരുത്തി. ബാര്‍ ഗേളിനൊപ്പം പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും നൃത്തം ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാര്‍ട്ടി സംഘടിപ്പിക്കാന്‍ അനുമതിയോ അറിയിപ്പോ നല്‍കിയിട്ടില്ല.സാധാരണക്കാര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *