ബിജെപി ‘വാഷിംഗ് മെഷീൻ പാർട്ടി’;സ്വന്തം ആൾക്കാർക്ക് ക്ലീൻചിറ്റ്; വാഷിംഗ് മെഷീനുമായി വേദിയിൽ മമത

ബിജെപിയ്ക്കെതിരേ ശക്തമായ പ്രതിരോധമാണ് പ്രതിപക്ഷ പാർട്ടികൾ ആസൂത്രണം ചെയ്യുന്നത്. ബംഗാളിൽ കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിന്റെ മമതാബാനർജി നടത്തിയത് വാഷിംഗ് മെഷീൻ ഉപയോഗിച്ചുള്ള പ്രതിഷേധങ്ങളാണ്. ബിജെപിയെ ‘വാഷിംഗ് മെഷീൻ പാർട്ടി’ എന്നായിരുന്നു ആക്ഷേപിച്ചത്. ബിജെപി സ്വന്തം ആൾക്കാരെ സംരക്ഷിക്കുന്നു എന്നും ബിജെപി നേതാക്കൾക്ക് ക്ലീൻചിറ്റ് നൽകുന്നു എന്നും ആരോപിച്ച് പ്രതീകാത്മകമായിട്ടാണ് വാഷിംഗ് മെഷീനുമായി മമതാബാനർജി പ്രതിഷേധിക്കുന്നത്. 

കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ സ്റ്റേജിൽ ഒരു പടുകൂറ്റൻ വാഷിംഗ് മെഷീനുമായിട്ടാണ് മമത ധർണ്ണ നടത്തിയത്. കറുത്ത ചെളിപറ്റിയ വസ്ത്രങ്ങൾ മമത മെഷീനിൽ ഇട്ട് അലക്കി വെളുപ്പിച്ച് അത് ഉയർത്തിക്കാട്ടിയപ്പോൾ ‘വാഷിംഗ്മെഷീൻ ബിജെപി’ എന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിന്റെ ക്ലിപ്പുകൾ ട്വിറ്ററിൽ വൈറലായി മാറുകയും ചെയ്തു. 2021 ൽ തൃണമൂലിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിയെയാണ് മമത ലക്ഷ്യം വെച്ചത്. ചിട്ടി ഫണ്ട് അഴിമതികളിൽ പേരുണ്ടെങ്കിലും ഇഡിയോ സിബിഐയോ സുവേന്ദു അധികാരിക്കെതിരേ അന്വേഷണം നടത്തുകയോ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് തൃണമൂൽ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *