ബിജെപിയേയും മോദിയേയും ആർക്കും ഭയമില്ലാതായി; അത് ജനാധിപത്യത്തെ തിരിച്ചറിഞ്ഞ ജനങ്ങളുടെ നേട്ടം; യു.എസിൽ രാഹുൽ

ഇന്ത്യൻരാഷ്ട്രീയത്തിൽ സ്നേഹം, ബഹുമാനം, വിനയം എന്നിവ ഇല്ലാതായിരിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു.എസ്. സന്ദർശനത്തിൽ ഡാലസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ എന്നത് ഒറ്റ ആശയം ആണെന്നാണ് ആർ.എസ്.എസ്. വിശ്വസിക്കുന്നത്. എന്നാൽ ഞങ്ങൾ വിശ്വസിക്കുന്നത്, ഇന്ത്യ എന്നത് അനവധി ആശയങ്ങൾ ഉൾച്ചേർന്നതാണ് എന്നാണ്. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും ഇടം നൽകണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തെത്തി നിമിഷങ്ങൾക്കകം ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർക്കും ഭയമില്ലാതായെന്നും രാഹുൽ പറഞ്ഞു. ഇതൊന്നും രാഹുൽ ഗാന്ധിയുടെയോ കോൺഗ്രസ് പാർട്ടിയുടെയോ വലിയ നേട്ടങ്ങളല്ല. ഇത് ജനാധിപത്യത്തെ തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനങ്ങളുടെ വലിയ നേട്ടമാണ്. തങ്ങളുടെ ഭരണഘടന ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാൻ തയ്യാറാകാതിരുന്നവരുടെ നേട്ടമാണ്, രാഹുൽ പറഞ്ഞു. ത്രിദിന സന്ദർശനത്തിനായി ഞായറാഴ്ചയാണ് രാഹുൽ ഡാലസിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *