ബിജെപിയുടെ ഡൽഹി സംസ്ഥാന ഓഫീസിൽ തീപിടുത്തം ; ഫയർഫോഴ്സ് എത്തി തീ അണച്ചു

ബിജെപി സംസ്ഥാന ഓഫീസില്‍ തീപ്പിടുത്തം. വൈകാതെ തന്നെ ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു.

പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിലാണ് തീപിടുത്തം. ഇന്ന് വൈകീട്ട് 4:30ഓടെയാണ് സംഭവം. ഓഫീസിന്‍റെ പിറകുവശത്ത് നിന്നാണ് തീപ്പിടുത്തമുണ്ടായത്. അതിനാല്‍ തന്നെ ഇവിടെ സൂക്ഷിച്ചിരുന്ന പല സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്.

എങ്കിലും കാര്യമായ നാശനഷ്ടമൊന്നും അപകടത്തിലുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തന്നെ ധാരാളം പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. തീപ്പിടുത്തമുണ്ടായി വൈകാതെ തന്നെ കാണാനായതും ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കാനായതുമാണ് വലിയ ദുരന്തമൊഴിവാക്കിയത്. തീയണച്ചെങ്കിലും ഫയര്‍ ഫോഴ്സ് അടക്കം വിശദമായ പരിശോധന സ്ഥലത്ത് നടത്തി. 

Leave a Reply

Your email address will not be published. Required fields are marked *