പൗരത്വ ഭേതഗതി നിയമം ഭരണ ഘടനാ വിരുദ്ധം; ആംആദ്മി പാർട്ടി

പൗരത്വം നൽകുന്നതിൽ മതവിശ്വാസത്തിന്റെ പേരിൽ വിവേചനം നടത്തുന്നത്‌ ഇന്ത്യൻ ഭരണഘടനാ തത്വങ്ങൾക്ക്‌ വിരുദ്ധമാണെന്ന് ആം ആദ്മി.പാര്‍ട്ടി. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ ദൃഷ്ടിയിൽ നിലനിൽക്കില്ല. ലോകത്തെ ഒരു ജനാധിപത്യ രാജ്യത്തിലും ഇത്തരത്തിൽ മതത്തിന്റെ പേരിൽ വിവേചനം നടത്തുന്ന നിയമങ്ങളില്ലെന്ന് ആം.ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് വിനോദ്‌ മാത്യു വിൽസൻ പ്രസ്താവനയില്‍ അറിയിച്ചു.

ബിജെപി സർക്കാർ കൊണ്ടു വന്ന പൗരത്വ നിയമം ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌. നിർണ്ണായകമായ പൊതു തെരെഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി പരാജയ ഭീതിയിലായതു കൊണ്ട്‌ തെരെഞ്ഞെടുപ്പു ലക്ഷ്യമാക്കി ഇറക്കുന്ന അവസാനത്തെ അടവാണ്‌ പൗരത്വ ചട്ടങ്ങളുടെ വിജ്ഞാപനം.

കാലാവധി കഴിഞ്ഞ്‌ ഇറങ്ങിപ്പോകുന്ന സർക്കാർ ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻവാങ്ങണം എന്നും പൗരത്വ നിയമം നടപ്പാക്കൽ തെരെഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വരുന്ന പുതിയ സർക്കാരിന്റെ തീരുമാനത്തിനായി മാറ്റി വയ്ക്കണം എന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *