പൗരത്വ നിയമ ഭേ​ദ​ഗതി ഇന്ത്യയിലെ മുസ്ലിം ജനങ്ങളെ ബാധിക്കില്ല; വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പൗരത്വ നിയമ ഭേ​ദ​ഗതിയിലെ ചട്ടങ്ങൾ സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിഎഎ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം അരങ്ങേറുന്നത്. അതിനിടെ നിയമം മസ്ലീം വിഭാ​ഗത്തിനു എതിരാണെന്ന തരത്തിലുള്ള വിവാ​ദം വീണ്ടും വന്നതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

രാജ്യത്തെ 18 കോടി വരുന്ന മുസ്ലീം വിഭാ​ഗത്തെ ഒരുതരത്തിലും നിയമം ബാധിക്കില്ല. ഹിന്ദുക്കൾക്കുള്ള എല്ലാ അവകാശങ്ങളും അവർക്കും ഉണ്ടായിരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നത്. മുസ്ലിങ്ങളുടെ പൗരത്വത്തെ ഒരുതരത്തിലും നിയമം ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.പൗരത്വം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കേണ്ട. സിഎഎയിൽ ഇന്ത്യൻ മുസ്ലീങ്ങളെ ബാധിക്കുന്ന ഒരു കാര്യവുമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

പൗരത്വ ഭേ​ദ​ഗതി നിയമത്തിലെ സെക്ഷൻ ആറ് അനുസരിച്ച് ഏത് രാജ്യത്തെ മുസ്ലീം വിഭാ​ഗത്തിനും ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാം. അതിനു സിഎഎ ഒരു തടസമല്ല. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

അഭയാർഥികളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്താൻ ഒരു രാജ്യവുമായും ഇന്ത്യ കരാറിൽ ഏർപ്പെട്ടിട്ടില്ല. അതിനാൽ തന്നെ സിഎഎ മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന മുസ്ലീങ്ങളും വിദ്യാർഥികളും ഉൾപ്പെടെയുള്ള ഒരു വിഭാ​ഗം ആളുകളുടെ ആശങ്ക ന്യായീകരിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *