പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ അന്തരിച്ചു

ഇന്ത്യൻ ഫാഷൻ ഡിസൈനറായ രോഹിത് ബാൽ അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒക്​ടോബറിലെ ഒരു ഷോയ്​ക്ക് ശേഷം ആരോഗ്യനില മോശമാവുകയും  തുടർന്ന് രോഹിതിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷോയ്​ക്ക് മുമ്പ് രോഹിത് ഐസിയുവിലായിരുന്നു.

ഇതിഹാസ ഡിസൈനർ രോഹിത് ബാലിൻ്റെ വേർപാടിൽ ഞങ്ങൾ ദു:ഖിക്കുന്നു. ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) സ്ഥാപക അംഗമായിരുന്നു അദ്ദേഹം. പരമ്പരാഗത പാറ്റേണുകളും ആധുനിക ഡിസെെനുകളെല്ലാം അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തിന്റെ കലയുടെ പൈതൃകവും നൂതനത്വവും മുന്നോട്ടുള്ള ചിന്തയും ഫാഷൻ ലോകത്ത് നിലനിൽക്കുമെന്ന് ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് സുനിൽ സേത്തി പറഞ്ഞു.

ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഫാഷൻ മേഖലയിൽ രോഹിത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 2010 ഫെബ്രുവരി മാസം രോഹിതിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. 2006 ലെ ഇന്ത്യൻ ഫാഷൻ അവാർഡുകളിലും 2001 ലെ കിംഗ്ഫിഷർ ഫാഷൻ അച്ചീവ്‌മെന്റ് അവാർഡുകളിലും അദ്ദേഹം ഇടം നേടി. ശ്രീനഗറിൽ ജനിച്ച രോഹിത് ബാൽ 1986ൽ തന്റെ കരിയർ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഫാഷൻ ഡിസൈനർമാരിൽ ഒരാളാണ്.

രോഹിത് ബാലിന്റെ ഡിസൈനുകൾ ഇന്ത്യയുടെ സംസ്‌കാരത്തോടും ചരിത്രത്തോടും ചേർന്ന് നിന്നിരുന്നു. 2006ൽ ഇന്ത്യൻ ഫാഷൻ അവാർഡ്‌സിൽ ‘ഡിസൈനർ ഓഫ് ദ ഇയർ’ പുരസ്‌കാരവും രോഹിത് നേടിയിരുന്നു. 2012 ൽ ലാക്‌മെ ഗ്രാൻഡ് ഫിനാലെ ഡിസൈനർ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *