പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിലെ മലിനജലത്തിലിറങ്ങി; ഡൽഹി ബിജെപി അധ്യക്ഷന്റെ ശരീരം ചൊറിഞ്ഞുതടിച്ചു

ഡൽഹിയിലെ ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുനാനദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബി.ജെ.പി. അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യമുനാശുദ്ധീകരണത്തിന് ഡൽഹി സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചുള്ള പ്രതിഷേധത്തിലായിരുന്നു ബി.ജെ.പി. നേതാവ് വീരേന്ദ്ര സച്‌ദേവ യമുനയിലിറങ്ങിയത്. സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തി. ആർ.എം.എൽ. ആശുപത്രിയിൽ ചികിത്സതേടിയ അദ്ദേഹത്തിന് ഡോക്ടർമാർ മൂന്നുദിവസത്തേക്ക് മരുന്നുനൽകി. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാനദിയിൽ കുറച്ചുദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്. അത് ബി.ജെ.പി. ഭരിക്കുന്ന അയൽസംസ്ഥാനങ്ങൾ വ്യവസായകേന്ദ്രങ്ങളിൽനിന്നുള്ള മലിനജലം നദിയിലേക്ക് തള്ളുന്നതിനാലാണെന്നാണ് എ.എ.പി. ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *