പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്ക് അഭിനന്ദനവുമായി വിജയ്

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയ്‌ക്ക് അഭിനന്ദനവുമായി തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്.

എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിജയ് അഭിനന്ദനം അറിയിച്ചത്.

‘ഇന്ത്യ സഖ്യത്തിന്റെ പ്രതിപക്ഷ നേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്നും താരം കുറിച്ചു’.

പിന്നാലെ താരത്തിന് നന്ദി പറഞ്ഞുകൊണ്ട് രാഹുല്‍ ഗാന്ധിയും എത്തി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദം കേള്‍ക്കുമ്ബോഴാണ് നമ്മുടെ ജനാധിപത്യം ശക്തിപ്പെടുന്നത്. ഇത് നമ്മുടെ കൂട്ടായ ലക്ഷ്യവും കടമയുമാണെന്നും അദ്ദേഹം കുറിച്ചു. വിജയ്‌യെ കൂടാതെ കമല്‍ഹാസനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉള്‍പ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

18-ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി ഇന്ത്യ മുന്നണി യോഗം രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നും പ്രതിപക്ഷ നേതൃപദവിയിലെത്തുന്ന മൂന്നാമത്തെയാളാണ് രാഹുല്‍ഗാന്ധി. 1999-2004 കാലത്ത് സോണിയാ ഗാന്ധി, 1989-1900 കാലത്ത് രാജീവ് ഗാന്ധി എന്നിവരായിരുന്നു രാഹുലിന് മുമ്ബ് പ്രതിപക്ഷ സ്ഥാനത്തിരുന്ന ഗാന്ധി കുടുംബാംഗങ്ങള്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയില്‍ 3,90,030 വോട്ടുകള്‍ക്കും വയനാട്ടില്‍ 3,64,422 വോട്ടുകള്‍ക്കുമാണ് രാഹുല്‍ വിജയിച്ചത്. വടക്കേ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *