‘പ്രതിപക്ഷ എം പിമാർ സസ്പെൻഡ് ചെയ്യപ്പെട്ടത് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല’; മാധ്യമങ്ങളെ വിമർശിച്ച് രാഹുൽ ഗാന്ധി എം.പി

സഭകളിൽ നിന്ന് പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്തത് എന്തുകൊണ്ടാണ് മാധ്യമങ്ങൾ ചർച്ചചെയ്യാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. തങ്ങളുടെ 150 എംപിമാരെ പുറത്താക്കി, അതേക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. അദാനിയെ കുറിച്ചും റഫേലിനെ കുറിച്ചും ചർച്ചയില്ല. അന്വേഷണം അനുവദിക്കില്ലെന്ന് ഫ്രാൻസ് അറിയിച്ചു. അതിനെക്കുറിച്ച് പോലും ഒരു ചർച്ചയുമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ടിഎംസി നേതാവ് കല്യാൺ ബാനർജി രാജ്യസഭാ അധ്യക്ഷനെ അനുകരിക്കുന്ന വീഡിയോ താൻ ഷെയർ ചെയ്തിട്ടില്ല. താൻ എടുത്ത വീഡിയോ തന്റെ ഫോണിൽ തന്നെ ഉണ്ട്. ആരും അദ്ദേഹത്തെ അപമാനിച്ചിട്ടില്ല. എന്നാൽ ദേശീയ മാധ്യമങ്ങളാണ് ആ ദൃശ്യങ്ങൾ ഇപ്പോഴും കാണിക്കുന്നതും അതിൽ ചർച്ച നടത്തുന്നതും എന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇത്രയുമധികം എം.പി മാരെ സസ്‌പെൻഡ് ചെയ്തത് പ്രധാന വാർത്തയാവുകയോ ചർച്ചയാവുകയോ ചെയ്യുന്നില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ഉയർത്താനോ ചർച്ച ചെയ്യാനോ മാധ്യമങ്ങൾ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *