നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ സുരേഷ് കെയ്റ്റ്, മനോജ് കുമാർ ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന ഇ.അബൂബക്കർ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്.
ജാമ്യാപേക്ഷയെ എൻ.ഐ.എ എതിർത്തു. അബൂബക്കറിനെതിരെ നിരവധി കേസുകളുണ്ടെന്നും വിട്ടയക്കരുതെന്നും എൻ.ഐ.എ ആവശ്യപ്പെട്ടു.