പൊതു അറിയിപ്പുകളടക്കം ഹിന്ദിയില്‍ മതി: ഐസിഎംആർ

ഔദ്യോഗിക ഭാഷ ഹിന്ദിയായതിനാല്‍ പൊതു അറിയിപ്പുകള്‍ ഹിന്ദിയിൽ മതിയെന്ന് മെഡിക്കല്‍ ഗവേഷണ ദേശീയ കൗണ്‍സിലുമായി (ഐ.സി.എം.ആർ.). വിജ്ഞാപനങ്ങള്‍, പത്രക്കുറിപ്പുകള്‍, ടെൻഡർ-കോണ്‍ട്രാക്‌ട് ഫോമുകള്‍, കരാറുകള്‍, ലൈസൻസ് തുടങ്ങി ഐ.സി.എം.ആറുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങള്‍ക്കും ഹിന്ദി ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം.

ഐ.സി.എം.ആർ. ഡെപ്യൂട്ടി ഡയറക്ടർ മനീഷ് സക്സേനയുടേതാണ് നിർദേശം. അടിയന്തരഘട്ടങ്ങളില്‍ മാത്രം ഇംഗ്ലീഷ് ഉപയോഗിക്കാം.

ലെറ്റർ ഹെഡുകള്‍, നോട്ടീസ് ബോർഡ് തുടങ്ങിയവയിലെല്ലാമുള്ള എഴുത്തുകള്‍ക്കും ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉപയോഗിക്കണം. കൗണ്‍സിലിന്റെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെട്ട എ, ബി, മേഖലയുമായുള്ള ആശയവിനിയമം ഹിന്ദിയിലായിരിക്കണം. സംസ്ഥാനങ്ങളില്‍നിന്ന് ഇംഗ്ലീഷിലാണ് കത്തുകള്‍ ലഭിക്കുന്നതെങ്കിലും മറുപടി ഹിന്ദിയില്‍ നല്‍കണം.

നിയമനം സംബന്ധിച്ച ബയോഡേറ്റ, അഭിമുഖം തുടങ്ങിയവയെല്ലാം ഉദ്യോഗാർഥികള്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദിയില്‍ സമർപ്പിക്കണം. ഹിന്ദി ദിനപത്രങ്ങളില്‍ ഹിന്ദിയില്‍തന്നെ പരസ്യങ്ങള്‍ നല്‍കണം. ഓഫീസുകളിലെ സോഫ്റ്റ്വേറുകള്‍ ‘ദേവനാഗരിക’ ലിപിയിലായിരിക്കണമെന്നും നിർദേശത്തിലുണ്ട്. ഹിന്ദി ഭാഷ കർശനമായി അടിച്ചേല്‍പ്പിക്കുന്നുവെന്ന വിവാദങ്ങള്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്ര ഏജൻസിയായ ഐ.സി.എം.ആറിന്റെ പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *