‘പേര് മാറ്റുന്ന നിരക്ഷരരായ രാഷ്ട്രീയക്കാര്‍ക്ക് വോട്ട് ചെയ്യരുത്’: ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപകന്‍; വീഡിയോ വൈറല്‍

രാജ്യത്ത് വളരെ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഒരു വീഡിയോ. രാഷ്ട്രത്തെയും രാഷ്ട്രീയക്കാരെയും രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന സവിശേഷ വ്യക്തികളെയും ലക്ഷ്യമിട്ടുള്ളതാണ് ഈ വീഡിയോ. വലിയ വിവാദങ്ങള്‍ക്കു വഴിതുറന്നിരിക്കുകയാണ് ഒരു അധ്യാപകന്റെ തുറന്നുപറച്ചില്‍.

സോഷ്യല്‍ മീഡിയ സൈറ്റായ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ നിരക്ഷരരും പേരുമാറ്റുന്നതുമായ രാഷ്ട്രീയക്കാര്‍ക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുകയാണ് അധ്യാപകന്‍. വൈറലായ വീഡിയോയില്‍ അദ്ദേഹം പറയുന്നു, ‘അടുത്ത തവണ നിങ്ങള്‍ വോട്ടുചെയ്യുമ്പോഴെല്ലാം ഓര്‍ക്കുക, സാക്ഷരനായ ഒരാളെ തിരഞ്ഞെടുക്കുക, അങ്ങനെ നിങ്ങള്‍ ഈ സാഹചര്യം വീണ്ടും നേരിടരുത്. കാര്യങ്ങള്‍ മനസിലാക്കുന്ന ഒരു വ്യക്തിക്കു വോട്ട് ചെയ്യുക. നിങ്ങളുടെ തീരുമാനങ്ങള്‍ ശരിയായി എടുക്കുക.’

സോഷ്യല്‍ മീഡിയ സൈറ്റില്‍ വീഡിയോ ഷെയര്‍ ചെയ്തതോടെ വീഡിയോ വലിയ ഒച്ചപ്പാടുകള്‍ക്കു വഴിവച്ചു. ഒരു വിഭാഗം വലിയ രോക്ഷാകുലരായി. അഭയ് പ്രതാപ് സിംഗ് എന്ന ഉപയോക്താവ് തന്റെ അഭിപ്രായങ്ങള്‍ തുറന്നടിച്ചു. അധ്യാപകന്റെ പ്രസ്താവന മോദിയെ ലക്ഷ്യമിട്ടുള്ളതാണെന്നും നിങ്ങള്‍ക്കു പ്രധാനമന്ത്രി മോദിയെ ഇഷ്ടമല്ലെങ്കില്‍ അദ്ദേഹത്തെ എതിര്‍ക്കുക, എന്നാല്‍ വിദ്യാഭ്യാസത്തിന്റെ മറവില്‍ നിങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ കഴിയില്ലെന്നും അഭയ് തുറന്നടിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *