പൂഞ്ച് ഭീകരാക്രമണം ; ചൈനീസ് സഹായമെന്ന് പ്രഥമിക നിഗമനം , ഉപയോഗിച്ചത് ചൈനീസ് നിർമിത ബുള്ളറ്റുകൾ

പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്ന് പ്രാഥമിക നിഗമനം. ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിര്‍മിത ബുള്ളറ്റുകളാണെന്നാണ് കണ്ടെത്തല്‍. ആക്രമണത്തില്‍ ഭീകരര്‍ ഉപയോഗിച്ചത് M4A1, Type561 അസോള്‍ട്ട് റൈഫിളുകളുകളാണ്. ഇവയില്‍ ഉപയോഗിച്ചത് ചൈനീസ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളാണെന്ന് കണ്ടെത്തി.ചൈനീസ് സൈബര്‍ വാര്‍ഫെയര്‍ വിദഗ്ധര്‍ കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ മിലിട്ടറിയുടെ സ്ട്രാറ്റജിക്ക് പ്ലാനിങ് ഡിവിഷന്‍ സന്ദര്‍ശിച്ചിരുന്നു.

ആക്രമണം നടത്തിയ ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. പൂഞ്ചിലെ ഷാസിതാര്‍ മേഖലയില്‍ പ്രത്യേക സംഘത്തെ ഹെലിക്കോപ്റ്ററില്‍ എയര്‍ ഡ്രോപ്പ് ചെയ്തു. ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ ഇന്നലെ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പൂഞ്ച് ദേശീയ പാതയില്‍ വാഹന പരിശോധന കര്‍ശനമാക്കി. വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇതേ മേഖലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ക്യാപ്റ്റന്മാരുള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തുടര്‍ച്ചയായി ഭീകരാക്രമണമുണ്ടാകുന്ന പ്രദേശത്ത് സൈനിക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *