പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസ്; സുരേഷ് ഗോപിക്ക് തിരിച്ചടി, കേസ് റദ്ദാക്കില്ല

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. കേസ് റദ്ദാക്കില്ലെന്ന് എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ഹർജികൾ കോടതി തള്ളി.

2010, 2016 വർഷങ്ങളിൽ വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയിൽ രണ്ട് ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം.

പുതുച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങൽ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തതെന്നായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കേസിന്റെ വിചാരണ നടപടികൾ മെയ് 28ന് ആരംഭിക്കും. അതേസമയം കേസിൽ സുരേഷ് ഗോപി മുൻപ് ജാമ്യം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *