പീഡനദൃശ്യം പുറത്തുവിടുമെന്ന് ഭീഷണി; ഭയന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച് പതിനേഴുകാരി

ലക്നൗവിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ വിഡിയോ പുറത്തുവരുമെന്ന് ഭയന്ന് പതിനേഴുകാരി ടോയ്‌ലറ്റ് ക്ലീനിങ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി റോഡിലൂടെ നടക്കുമ്പോഴാണ് ഒരാഴ്ച മുൻപ് രണ്ട് പുരുഷന്മാർ വഴിയിൽ തടഞ്ഞുനിർത്തി വിജനമായ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിഡിയോ ഇവർ ചിത്രീകരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ വിഡിയോ ഓൺലൈനിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

വിഡിയോ പുറത്തുവരുമെന്ന് ഭയന്ന് വെള്ളിയാഴ്ചയാണ് പെൺകുട്ടി ടോയ്‌ലറ്റ് ക്ലീനിങ് ആസിഡ് കഴിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പെൺകുട്ടി ബറേലിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്‌തതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *